സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറിന് ജയിലിൽ ആഡംബര ജീവിതം.സുകേഷ് ചന്ദ്രശേഖറിൻ്റെ സെല്ലിൽ നടത്തിയ റെയ്ഡിലാണ് സുകാഷ് വിലപിടിപ്പുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ഗുച്ചിയുടെ വൻവിലയുടെ ചെരുപ്പുകൾ, 80,000 രൂപയുടെ ജീൻസ്, 1.5 ലക്ഷം രൂപ തുടങ്ങിയവയാണ് കണ്ടെത്തിയത്.ജയിലർ ദീപക് ശർമയും മറ്റ് ചില ഓഫീസർമാരും ചേർന്ന് സിആർപിഎഫ് ജവാന്മാർക്കൊപ്പമാണ് മൻഡോളി ജയിലിലെ സെല്ലിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധന നടക്കുന്നതിനിടെ സെല്ലിൻ്റെ ഒരു മൂലയിൽ നിന്ന് സുകേഷ് കരയുന്നുണ്ട് .പണമിടപാട് സ്ഥാപനത്തിന്റെ പ്രമോട്ടറായ മൽവിന്ദർ സിങ്ങിന്റെ ഭാര്യ ജപ്നയെ കബളിപ്പിച്ച് 3.5 കോടി രൂപ തട്ടിയ കേസിലാണ് ഒടുവിൽ സുകാഷ് അറസ്റ്റിലായത്. സുകാഷ് ആകെ 200 കോടി രൂപ തട്ടിയതായാണ് വിവരം.
#WATCH | Luxury items found in conman Sukesh Chandrasekhar’s jail cell. CCTV visuals from Mandoli jail shared by sources show Sukesh after raids caught items in his jail cell.
— ANI (@ANI) February 23, 2023
(Source: Mandoli Jail Administration) pic.twitter.com/Fr77ZAsGbF

