കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ പതിമംഗലം ബ്രാഞ്ചിന്റെയും എ ടി എം കാർഡ് സേവനത്തിന്റെയും ഉദ്ഘാടനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം അഡ്വ പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ്ലാൽ, സഹകരണ സംഘം ജോ.രജിസ്ട്രാർ ബി. സുധ, അസി. രജിസ്ട്രാർ വാസന്തി എന്നിവർ വിവിധ സേവനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷിയോലാൽ, ഷബ്ന റഷീദ്.പി, അരിയിൽ അലവി, യു. സി. ബുഷ്റ, ഷിബു, കെ ശ്രീധരൻ, എം ബാലസുബ്രഹ്മണ്യൻ, എൻ കേളൻ,എ.കെ.ഷൗക്കത്ത് അലി, നൗഷാദ് തെക്കയിൽ, പ്രവീൺ പടനിലം, നാസർ, സി.പി.ശിഹാബ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.രാജൻ റിപ്പോർട്ടും വൈസ് പ്രസിഡണ്ട് സി പ്രമോദ് സ്വാഗതവും ഡയറക്ടർ കെ.എം ഗിരീഷ് നന്ദിയും പറഞ്ഞു
കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ പതിമംഗലം ബ്രാഞ്ചിന്റെയും എടിഎം കാർഡ് ന്റെയും ഉദ്ഘാടനം

