Local News

ഗാന്ധിജി ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരൻ – ഡോ.രാജ ഹരിപ്രസാദ്

വില്യാപ്പള്ളി:ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരനായിരുന്നു ഗാന്ധിജിയെന്നും, ഗാന്ധിജിയുടെ സ്വപ്നങ്ങളോട് നീതി കാണിക്കാൻ കഴിയാതെ പോയ ജനതയാണ് നമ്മളെന്നും ഡോ.രാജഹരിപ്രസാദ്. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധസമരങ്ങൾ ഊട്ടിവളർത്തിയ മതനിരപേക്ഷ സംസ്കാരം ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം വില്യാപ്പള്ളിയിൽ പറഞ്ഞു.
അഡ്വ: ഇ.വി.ലിജീഷ് രചിച്ച ഭരണഘടന ഭാഷ പൗരത്വം എന്ന പുസ്തകത്തെക്കുറിച്ച് എം.ജെ. ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള, ആർ.ബൽറാം, പ്രജീഷ് തത്തോത്ത്, ബഷീർ മാണിക്കോത്ത്, അഡ്വ: ഇ.വി.ലിജീഷ് പ്രസംഗിച്ചു.എം.പി.ഷാജഹാൻ സ്വാഗതവും, ഹരീഷ് പഞ്ചമി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!