Local News

സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി സാമൂഹിക പ്രവർത്തന വിദ്യാർത്ഥികൾ “നാളെക്കായ് “എന്ന ബോധവൽക്കരണ ക്ലാസ്സിന് തുടക്കം കുറിച്ചു

സെന്റ് ജോസഫ് കോളേജ്സ് ( ഓട്ടോണോമസ് ) ദേവഗിരി, സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥികളും കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഷൈജ വളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു.
കുന്ദമംഗലം പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ പി.കോയ, വിജയൻ, കാരന്തൂർ AMLP പ്രധാന അധ്യാപകൻ കെ ബഷീർ, സെന്റ് ജോസഫ്സ് കോളേജ് ( ഓട്ടോണൊമസ് ) ദേവഗിരി, സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ഡോ : അനീഷ് കുര്യൻ, അധ്യാപകൻ ഡോ : ഫാ : ബിനോയ് പോൾ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികൾ നാളെക്കായി രൂപപ്പെടുത്തേണ്ട നല്ല ശീലങ്ങൾ ലഹരി വലയിലേക്കുള്ള ചതിക്കുഴികൾ എന്നി വിഷയങ്ങളാണ് ബോധവൽക്കരണ ക്ലാസിൽ ചർച്ച ചെയ്യപ്പെടുന്നത്. ക്ലാസ് നയിക്കുന്നത് ഒന്നാംവർഷ സാമൂഹിക പ്രവർത്തന വിദ്യാർത്ഥികളാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!