
എടവണ്ണപ്പാറ: ദല്ലാ മദീന പ്രവാസി സംഘത്തിന്റെ ആറാമത് സ്നേഹ സംഗമം
ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സി.അബൂറഹിമാൻ ഹാജി അദ്ധക്ഷത വഹിച്ചു.മദീനയിലെ പ്രവാചകരുടെ തിരുഗേഹത്തിൽ 35 വർഷങ്ങൾക്കപ്പുറം സേവനം ചെയ്തിരുന്ന മലയാളികളുടെ കൂട്ടായ്മയാണ് ദല്ല മദീന ഗ്രൂപ്പ്. സംഘടന ഒട്ടനവതി ജീവകാരുണ്യ പ്രവർത്തനങ്ങൾ നേതൃത്തം നൽകി വരുന്നു. ഈ വർഷത്തെ പ്രവൃത്തനങ്ങൾക്ക് വേണ്ടി സംഗമം സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. സംഘടനക്ക് കൈമാറി.ചടങ്ങിൽ മുതിർന്നവരെ ആദരിക്കലും അംഗീകാര പുരസ്കാര ദാനവും നടന്നു സംഘടനയുടെ രണ്ട് വർഷത്തേക്കുളള ഭാരവാഹികളെ ജനറൽ ബോഡി തെരഞ്ഞടുത്തു. ജമാലുദ്ദീൻ മാസ്റ്റർ.പി കുന്ദമംഗലം പ്രസിഡണ്ടായും എം.പി ബഷീർ ഹാജി,
സി. അബ്ദുറഹിമാൻ ഹാജി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും.ജനറൽ സെക്രട്ടറി പി.കെ ബഷീർ പന്നിക്കോടും,
ഷൗക്കത്തലി ചെമ്പൻ, റസാക്ക് മണാശ്ശേരി, സിദ്ധീഖ്ചാത്തമംഗലം, എന്നിവരെ സെക്രട്ടരിമാരായും തെരെഞ്ഞെടുത്തു.
യോഗതിൽ ബീരാൻ കോയ ഹാജി,പി.കെ ബഷീർ, ജമാലുദ്ദീൻ മാസ്റ്റർ റസാക്ക് മണാശ്ശേരി, വി.ഉസൈൻ മുസ്ലിയാർ, മുഹമ്മദ് ഷാജി എറണാകുളം, എന്നീ വർ പ്രസംഗിച്ചു.ഹുസൈൻചോലക്കുഴി സ്വാഗതവും,ഹനീഫ ഹാജി ഫറൂഖ് നന്ദിയും പറഞ്ഞു.

