ഗ്രാമിയില്‍ ചരിത്ര നേട്ടവുമായി ബിയോണ്‍സേ. മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ്, മികച്ച ട്രെഡീഷനല്‍ ആര്‍&ബി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് ബിയോണ്‍സേയുടെ നേട്ടം. ഇതാദ്യമായാണ് മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ് വിഭാഗത്തില്‍ ബിയോണ്‍സേ പുരസ്‌കാരം നേടുന്നത്.റിനൈസൻസ്’ എന്ന ആൽബമാണ് പുരസ്‌കാരത്തിന് അർഹമായത്. 32 പുരസ്‌കാരങ്ങളാണ് ബിയോണ്‍സേ ഇതുവരെ കരസ്ഥമാക്കിയത് നേടിയത്. ഗ്രാമി പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശം ലഭിച്ച കലാപ്രതിഭ എന്ന റെക്കോഡും ബിയോണ്‍സേയുടേതാണ്.മികച്ച മ്യൂസിക് വിഡിയോ വിഭാഗത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘ഓള്‍ ടൂ വെല്‍’ പുരസ്‌കാരം നേടി. മികച്ച പോപ് വോക്കല്‍ ആല്‍ബം വിഭാഗത്തില്‍ ഹാരി സ്‌റ്റൈല്‍നാണ് പുരസ്‌കാര നേട്ടം. ‘ഹാരീസ് ഹൗസ്’ എന്ന ആല്‍ബത്തിനാണ് ഗ്രാമി. മികച്ച റാപ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ കെന്‍ഡ്രിക് ലാമറിന്റെ ‘ദ് ഹാര്‍ട്ട് പാര്‍ട്ട് 5’ പുരസ്‌കാരം കരസ്ഥമാക്കി.
ഓസി ഒസ്‌ബോര്‍ണിന്റെ ‘പേഷ്യന്റ് നമ്പര്‍9’ ആണ് മികച്ച റോക്ക് ആല്‍ബം. മികച്ച റോക്ക് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ബ്രാന്‍ഡി കാര്‍ലി ഗ്രാമി സ്വന്തമാക്കി. ബ്രാന്‍ഡിയുടെ ‘ബ്രോക്കണ്‍ ഹോഴ്‌സസി’നാണു പുരസ്കാരം.

