ഇന്ത്യയില്‍ നമസ്കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപെടുന്നില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. പാകിസ്ഥാനിലെ പെഷാവാർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം,ഇസ്രയേലിലും ഇന്ത്യയിലും സംഭവിക്കാത്തതാണ് പാകിസ്താനില്‍ സംഭവിക്കുന്നതെന്നും മന്ത്രി ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കണം. പരിഷ്കരണത്തിനുള്ള സമയായി’- ദേശീയ അസംബ്ലിയിൽ ഖ്വാജ ആസിഫ് പറഞ്ഞു.പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭരണകാലത്ത് സ്വാത് താഴ്വരയില് നിന്നാണ് ഈ യുദ്ധം ആരംഭിച്ചത്. പാക്സ്താന് മുസ്ലിം ലീഗിന്റെ കഴിഞ്ഞ ഭരണകാലത്ത് ശമനമുണ്ടായിരുന്നു. അന്ന് കറാച്ചി മുതല്‍ സ്വാത് വരെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നുവെന്നും ഖ്വാജ പാര്‍ലമെന്റില്‍ പറഞ്ഞു.അതേസമയം, പാകിസ്താനിലെ പെഷാവര്‍ നഗരത്തിലുള്ള പള്ളിയില്‍ തെഹ്രിക് ഇ താലിബാന് പാകിസ്താന് (ടി.ടി.പി.) തിങ്കളാഴ്ച നടത്തിയ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
ഇന്ത്യയിലും ഇസ്രയേലിലും സംഭവിക്കാത്തത് പാകിസ്താനില്‍ സംഭവിക്കുന്നു;വിവാദ പരാമർശവുമായി പാക് മന്ത്രി

