കോഴിക്കോട്ടെ കാഴ്ച്ചകൾ കാണാൻ ചുരമിറങ്ങി വന്ന വയനാട് പീസ് വില്ലേജ് കുടുംബാംഗങ്ങളെ സ്നേഹാലിംഗനത്തിൽ പൊതിഞ്ഞ് കുന്ദമംഗലത്തെ പൗരാവലി. ചായയും പലഹാരങ്ങളും നൽകി
യാത്രാ സംഘത്തെ സ്വീകരിക്കാനെത്തിയത് പ്രദേശത്തെ പൗരപ്രമുഖരും ജനശബ്ദം ന്യുസിൻ്റെ പ്രവർത്തകരും.നിങ്ങളാരും ഒറ്റക്കല്ല, കുടുംബത്തോടൊപ്പം കഴിയുന്നവരെക്കാൾ, സ്നേഹവും
കരുതലും നൽകി ചേർത്തു പിടിക്കാൻ ഞങ്ങളെല്ലാവരുമുണ്ടെന്ന് ഹൃദയം തൊട്ട്
പ്രഖ്യാപിക്കുന്നതായിരുന്നു ഈ ഒത്തുചേരൽ.പന്തീർപാടം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി,സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവ്വീസ് അതോററ്റി സ്ക്രറട്ടറിയുമായ
എം.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു. കേരളമദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എംപിഅബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. പീസ് വില്ലേജ് സ്ക്രട്ടറി സദ്റുദ്ദീൻ വാഴക്കാട്, മാനേജർ ഹാരിസ് അരിക്കുളം, പീസ് കുടുംബാംഗം ഉദയൻ സംസാരിച്ചു. കുനിയിൽ റുഖിയ അലവി പീസ് വില്ലേജിന് നൽകിയ സാമ്പത്തിക ഉപഹാരം സദ്റുദ്ദീൻ വാഴക്കാട് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അരിയിൽ അലവി,
എൻ. അബൂബക്കർ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ കെ സി നൗഷാദ് പി. കൗലത്ത്, ഫാത്തിമ ജസ്ലിൻ, വിവിധ രാഷ്രീയ സാമൂഹിക സാംസ്കാരിക പ്രമുഖരായ ഒ. ഹുസൈൻ, അഷ്റഫ് കായക്കൽ, അലി പന്തീർപാടം, ഇ.പി.അൻവർ സാദത്ത്, കെ.കെ. ഷമീൽ, എ.പി. സഫിയ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ്
ബഷീർ നീലാറമ്മൽ, മാധ്യമ പ്രവർത്തകൻ പി.കോയ കുന്ദമംഗലം, സാമൂഹിക പ്രവർത്തക നിമ്മി ഷാജി, അക്ബർ ഷാ, ജയശങ്കർ, എം.പി തൻ വീർ , എം.കെ. സുബൈർ, കെ.കെ.അബ്ദുൽ ഹമീദ്, സാറ സുബൈർ, ഹമീദലി മാസ്റ്റർ, കുനിയിൽ കനിവ് പ്രവർത്തകർ, പിണങ്ങോട് ബെറ്റ് പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ത്വൽഹത്ത് കുന്ദമംഗലം പ്രാർത്ഥനാ ഗാനം ചൊല്ലി.
ജനശബ്ദം ചീഫ് എഡിറ്റർ എം. സിബ്ഗത്തുള്ള സ്വാഗതവും പി.എം. ശരീഫുദ്ദീൻ നന്ദിയും പറഞ്ഞു.
കുന്ദമംഗലത്തിൻ്റെ സ്നേഹാലിംഗനത്തിൽ മനസ് നിറഞ്ഞ് പീസ് കുടുംബം

