കുന്ദമംഗലം: ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം സമ്മേളനം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം നുജൈം പി കെ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് റഹീം ചേന്ദമംഗലൂർ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡൻ്റ് ഇ.പി ഉമർ ആശംസകൾ നേർന്നു. സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കുന്ദമംഗലം മണ്ഡലം കൺവീനറായി മുസ്‌ലിഹ് പെരിങ്ങൊളത്തെ തിരഞ്ഞെടുത്തു. അസി. കൺവീനർമാരായി നാജിയ വി, ഫിർനാസ് കുന്ദമംഗലം എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. മുസ്‌ലിഹ് പെരിങ്ങൊളം സ്വാഗതവും മുസ്അബ് പി പി നന്ദിയും പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം സമ്മേളനം

