Trending

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണയറിയിച്ച് കമൽഹാസൻ;ലക്ഷ്യം ലോക്‌സഭാ സീറ്റ്

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണയറിയിച്ച് കമൽഹാസൻ.പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു മക്കൾ നീതി മയ്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്.ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. കമല്‍ഹാസനോട് നന്ദിയറിയിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിക്കുകയും ചെയ്തു.ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കമല്‍ഹാസന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. കോൺഗ്രസ് – ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് തമിഴ്നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ ഇളങ്കോവൻ. ഫെബ്രുവരി 27ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് മകൻ സഞ്ജയ് സമ്പത്തിനു വേണ്ടി ചരടുവലിച്ചെങ്കിലും പാർട്ടി നേതൃത്വം ഇളങ്കോവൻ മത്സരിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!