കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുന്ദമംഗലം ബസ്റ്റാൻ്റിലെ കടകളിലേക്ക് സാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾക്ക് സ്റ്റാൻ്റിനുള്ളിൽ നിർത്തി സ്ഥാപനങ്ങളിലേക്ക് ലോഡ് ഇറക്കാനും, കടയുടമകൾക്ക് സ്വന്തം വാഹനങ്ങൾ ഇവിടെ നിറുത്തുവാനുള്ള സൗകര്യമൊരുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റി ഗ്രാമപഞ്ചായത്ത് അധികൃതരോട് അവശ്യപ്പെട്ടു. സ്റ്റാൻ്റിലെത്തുന്ന വ്യാപാരികളുടെ വാഹനങ്ങൾ മാത്രം തിരഞ്ഞ് പിടിച്ച് പിഴ ചുമത്തുന്ന ട്രാഫിക്ക് പോലീസിൻ്റെ നടപടി അവസാനിപ്പിക്കണമെന്നും ,യാത്രക്കാർക്കും, കടക്കാർക്കും ശല്യമാവുന്ന രൂപത്തിൽ സ്റ്റാൻ്റിനുള്ളിൽ വർധിച്ചു വരുന്ന വഴി തടസ്സപ്പെടുത്തിയുള്ള പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ,സ്റ്റാൻ്റിൽ അടി’ സ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായുള്ള ചർച്ചയിൽ വ്യാപാരികൾ ആവശ്യപെട്ടു. വ്യാപാരികളുടെ പ്രയാസങ്ങൾ മനസ്സിലായതായും ഇത് സംബന്ധിച്ച് പോലീസ്, സിറ്റി ട്രാഫിക്ക് പോലീസ് എന്നിവരുമായി ചർച്ച ചെയ്യുമെന്നും, ആവശ്യമെങ്കിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും അധികൃതർ വ്യാപാരികൾക്ക് ഉറപ്പ് നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി എം ബൈജു, കെ ശിവാനന്ദൻ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ, പി ജയശങ്കർ, എൻ വിനോദ് കുമാർ, എം പി മൂസ്സ, സുനിൽ കണ്ണോറ, ടി വി ഹാരിസ്കെ ഭാസ്ക്കരൻ, എൻ വി അഷ്റഫ് ചർച്ച യിൽ പങ്കെടുത്തു
കുന്ദമംഗലം ബസ്റ്റാൻ്റിൽ കട ഉടമകൾക്ക് വാഹന പാർക്കിംഗ് അനുവദിക്കണം

