കോട്ടമ്മല്‍ – പന്നിക്കോട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി ഇന്ന് (ഒക്‌ടോബര്‍ 16) മുതല്‍ ആരംഭിക്കുന്നതിനാല്‍ വാഹന ഗതാഗതം നിരോധിച്ചു.
ആതിനാല്‍ പ്രവൃത്തി തീരുന്നതു വരെ കൊടിയത്തൂര്‍ ഭാഗത്തു നിന്നും പന്നിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടിയത്തൂരില്‍ നിന്നും തിരിഞ്ഞ് ചുളളിക്കാപ്പറമ്പ് വഴിയും, തിരിച്ചും, പന്നിക്കോട് ഭാഗത്തു നിന്നും കൊടിയത്തൂര്‍ – മുക്കം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ചുളളിക്കാപ്പറമ്പ് വഴിയോ നെല്ലിക്കാപ്പറമ്പ് വഴിയോ തിരിഞ്ഞും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.