അനധികൃത നിർമാണവും ഖനനവും നടത്തിയെന്ന് ആരോപിച്ച് തെലുങ്ക് നടൻ നാഗാർജുനക്ക് നോട്ടീസ്.ഗോവയിലെ മാന്‍ഡ്രേം പഞ്ചായത്തിലാണ് നാഗാര്‍ജ്ജുനയുടെ അനധികൃത നിര്‍മ്മാണം.ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരമാണ് മന്ദ്രേം പഞ്ചായത്ത് സർപഞ്ച് അമിത് സാവന്ത് നോട്ടീസ് നൽകിയത്. പഞ്ചായത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങാതെയാണ് അശ്വേവാഡ, മന്ദ്രേം ഗ്രാമത്തിൽ നാഗാർജുന നിർമാണ പ്രവർത്തനം നടത്തിയത്.മലയോര മേഖലയിലുള്ള 6,500 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് അനധികൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്ഥലം നാഗാര്‍ജ്ജുനയുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന് അറിയുന്നത്. തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവ് സ്ഥലത്തു പതിക്കുകയും നാഗാര്‍ജുനയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

