എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 2022-ലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നാണ് ആർ ആർ ആർ.ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനവും യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയുടെ വസതിക്ക് മുന്നിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത് എന്നതാണ് ആ കൗതുകകരമായ കാര്യം. ചലച്ചിത്രകാരനായ സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള അഭിമുഖത്തിൽ രാജമൗലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായി 2021 ഓഗസ്റ്റിൽ യുക്രൈനിലാണ് ‘നാട്ടു നാട്ടു’ ചിത്രീകരിച്ചത്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇത്.”യുക്രൈനിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്. യുക്രൈൻ പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തിൽ ആ പാട്ടിന്റെ പശ്ചാത്തലം. പാർലമെന്റ് അതിനോടുചേർന്ന് തന്നെയായിരുന്നു. യുക്രൈൻ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷൻ താരമായിരുന്നതിനാൽ ഷൂട്ടിങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചു. രസകരമായ കാര്യം എന്താണെന്നുവെച്ചാൽ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഒരു പരമ്പരയിൽ അദ്ദേഹം പ്രസിഡന്റ് ആയി വേഷമിട്ടിട്ടുണ്ട് എന്നുള്ളതാണ്”. രാജമൗലി പറഞ്ഞു.
യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയും ആർ ആർ ആറിലെ നാട്ടുകൂത്തും തമ്മിലെ ബന്ധം

