വിശ്വ ഇസ്ലാമിക പണ്ഡിതനും സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ ചെയർമാനുമായ
അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാ ആലുശൈഖുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തി. റിയാദിലെ അദ്ദേഹത്തിൻ്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിൽ മുസ് ലിം സമൂഹം അനുഭവിക്കുന്ന വിഷയങ്ങൾ, അറബി ഭാഷാ വികാസത്തിനും വളർച്ചക്കും ആവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ സംസാരിച്ചു.ഡോ. സുൽത്താൻ സഹ്റാനി,റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പി.മുസ്ഥഫ, അബ്ദുലതീഫ് ,നജീബ് റഷീദ്, ശറഫുദീൻ, ഹൈദർ എന്നിവരും കൂടെയുണ്ടായിരുന്നു.
സൗദി ഗ്രാന്റ് മുഫ്തിയുമായി മുനവ്വറലി തങ്ങൾ കൂടിക്കാഴ്ച നടത്തി

