National News

മധ്യപ്രദേശിൽ കളിക്കുന്നതിനിടെ എട്ട് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു;രക്ഷാപ്രവര്‍ത്തനം തുടരുന്നു

മധ്യപ്രദേശിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു.കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ പ്രവർത്തകർ പറയുന്നു. ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ കുഴൽക്കിണറിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ രണ്ട് വർഷം മുമ്പാണ് കുഴൽക്കിണർ നിർമിച്ചത്. വെള്ളം ലഭിക്കാതെ വന്നതോടെ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയതായാണ് സ്ഥലം ഉടമയുടെ വാദം. ഇരുമ്പുപാളി കുട്ടി എങ്ങനെ നീക്കം ചെയ്തതായി അറിയില്ലെന്നും ചൗഹാൻ പറഞ്ഞു.കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!