Trending

യഥാർത്ഥ ജീവിതാവിഷ്കാരങ്ങളിലൂടെ മലയാള സിനിമ കൂടുതൽ ജനപ്രിയമാകുന്നതായി മന്ത്രി വീണാ ജോർജ്

യഥാർത്ഥ ജീവിതാവിഷ്കാരങ്ങളിലൂടെ മലയാള സിനിമ കൂടുതൽ ജനപ്രിയമാകുന്നതായി മന്ത്രി വീണാ ജോർജ്

മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥ ആവിഷ്കാരങ്ങളിലൂടെ സമകാലിക മലയാള ചിത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് . സമീപകാലത്തെ ചില സ്ത്രീപക്ഷ ചിത്രങ്ങൾക്ക് പ്രമേയപരമായി വ്യക്തമായ രാഷ്ട്രീയമുണ്ട്. അത്തരം ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.

മാനവികതയെ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങൾക്കാണ് രാജ്യാന്തര ചലച്ചിത്രമേള പ്രാധാന്യം നൽകുന്നത് . അതിനൊപ്പം വനിതാ സംവിധായകരുടെ ചിത്രങ്ങൾക്ക് കേരളാ രാജ്യാന്തര മേള വലിയ പ്രാധാന്യം നൽകുന്നുന്നുണ്ട് . ലോക സിനിയിലെ വനിതകളുടെ മുന്നേറ്റത്തിന്റെ പ്രതിഫലനം മലയാളത്തിലും മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു .

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരുന്നു. അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ , സെക്രട്ടറി സി അജോയ് ,ആർട്ടിസ്റ്റിക് ഡയറക്റ്റർ ദീപികാ സുശീലൻ,പി ആർ ഡി അഡീഷണൽ ഡയറക്റ്റർ കെ .അബ്‌ദുൾ റഷീദ് , ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി തുടങ്ങിയവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!