കുന്ദമംഗലം പന്തീർപാടത്ത് റോഡുപണിക്കായി മണ്ണുകോരുന്നതിനിടെ മണ്ണുമാന്തിയന്ത്രം ചെളിയിൽ താഴ്ന്നു.പന്തീർപാടം വളവിൽ നാഷ്ണൽ ഹൈവേ വീതി കൂടുന്നതിന്റെ ഭാഗമായി ഭിത്തി നിർമ്മിക്കുന്നതിനായി വയലിൽ മണ്ണ് മാന്തുന്നതിനിടെ പൂർണമായും ചെളിയിൽ താഴ്ന്നു പോകുകയായിരുന്നു.രണ്ട് ദിവസത്തോളമായി ഇവിടെ നിർമാണ പ്രവർത്തികൾ നടന്നുവരികയാണ്.പ്രദേശത്ത് ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്,മണ്ണുമാന്തിയന്ത്രം പുറത്തെത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്
പന്തീർപാടത്ത് മണ്ണുമാന്തിയന്ത്രം ചെളിയിൽ താഴ്ന്നു

