അൽ മദ്റസത്തുൽ ഇസ്‌ലാമിയ കുന്ദമംഗലം “മദ്റസ ഫെസ്റ്റ് 2022 സംഘടിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്നകലാ പരിപാടികൾക്ക് അവസരമൊരുക്കി. ആലികുട്ടി മാസ്റ്റർഅധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് യൂസുഫ് മാസ്റ്റർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൽമ ടീച്ചർ സ്വാഗതവും പ്രിൻസിപ്പൽ അബുൽ ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.സ്വാലിഹ ടീച്ചർ,വൈസ് പ്രിൻസിപ്പൽ ടി. പി. റൈഹാനത്ത് ടീച്ചർ ആശംസകൾ അർപ്പിച്ചു. .കുട്ടികളുടെ ഇമ്പമാർന്ന കലാപരിപാടികൾ സദസ്സിന് വേറിട്ട അനുഭവമൊരുക്കി.
കലയുടെ നിറവിൽ കുന്ദമംഗലം : മദ്റസ ഫെസ്റ്റ്

