കുന്ദമംഗലം കളരിക്കണ്ടി നവോദയ വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബഹുജന കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.ഇ സുനി അധ്യക്ഷത വഹിച്ചു.പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രതീഷ് പറങ്ങോട്ട് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം ധർമ്മരത്നം, സജിതാ ഷാജി ,ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് സുരേന്ദ്രൻ മാസ്റ്റർ , എം ബാലസുബ്രമണ്യം, കെ ബാബു .പ്രസംഗിച്ചു. ജനാർദ്ധനൻ കളരിക്കണ്ടി സ്വാഗതവും, കെ ബാബു നന്ദിയും പറഞ്ഞു.മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 108ആം റാങ്ക് കിട്ടിയ ഹരീസായിയെ ചടങ്ങിൽ അനുമോദിച്ചു
കളരിക്കണ്ടിയിൽ ലഹരി വിരുദ്ധ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

