National News

ശരീരം വെട്ടിനുറുക്കുന്നതിന് മുൻപ് ശ്രദ്ധയുടെ മോതിരം അഫ്താബ് എടുത്തു; പുതിയ പെണ്‍സുഹൃത്തിന് സമ്മാനിച്ചു

ഡൽഹിയിലെ ശ്രദ്ധ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കാന്‍ അഫ്താബ് പൂനാവാല ഉപയോഗിച്ച ആയുധങ്ങളിലൊന്ന് കണ്ടെടുത്തു.മൃതദേഹം വെട്ടി മുറിക്കാൻ ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചതാണ് പൊലീസിന്‍റെ നിഗമനം.ഇവ കുറ്റകൃത്യത്തില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം ശ്രദ്ധയുടെ തലയോടും ചില ശരീരഭാഗങ്ങളും ഇനിയും കണ്ടെത്താനായിട്ടില്ല.അതേസമയം തന്നെ മൃതദേഹം വെട്ടി മുറിക്കുന്നതിന് മുമ്പ് ശ്രദ്ധയുടെ മോതിരം അഫ്താബ് അഴിച്ചുമാറ്റി എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് പ്രണയത്തിലായ മറ്റൊരു യുവതിക്കാണ് ഈ മോതിരം കൊടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ശ്രദ്ധയുടെ കൊലപാതകത്തിനു ശേഷം, മൃതദേഹഭാഗങ്ങള്‍ ഫ്രിഡ്ജിലിരിക്കെത്തന്നെ ഒരു ഡോക്ടറെ അഫ്താബ് ഡേറ്റ് ചെയ്തിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!