International

ഖത്തര്‍ ലോകകപ്പ്; മൊറോക്കോയോട് പരാജയപ്പെട്ടതിനെ തുടർന്ന് ബെല്‍ജിയത്തിൽ ആരാധകരുടെ കലാപം

ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മോറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. തോല്‍വിയില്‍ പ്രകോപിതരായ കലാപകാരികള്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതിന് പിന്നാലെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിലും പ്രയോഗിച്ചു.

‘മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസൻ കണക്കിന് ആളുകൾ പോലീസുമായി ഏറ്റുമുട്ടി. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയർത്തി’യെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ആരാധകരുടെ ആക്രമണത്തിൽ ഒരു മാധ്യമ പ്രവർത്തകന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. കലാപകാരികള്‍ പടക്കം പൊട്ടിച്ച് പ്രതിഷേധിക്കുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്. പ്രക്ഷോഭത്തെ തുടർന്ന് ബ്രസൽസിൽ മെട്രോ സ്റ്റേഷൻ അടച്ചിട്ടു, ന​ഗരത്തിന്റെ ചില ഭാ​ഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

‘ ആരാധകരുടെ ആക്രമണങ്ങളിൽ ഞാൻ ശക്തമായി അപലപിക്കുന്നു. പോലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ പോലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.’ എന്ന് ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് ട്വീറ്റ് ചെയ്തു.

​ഗ്രൂപ്പ് ഇ മത്സരത്തിൽ മൊറോക്കോ 2-0 ത്തിന് ബെൽജിയത്തെ പരാജയപ്പെടുത്തിയിരുന്നു. 73–ാം മിനിട്ടിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലുമാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്. ബെല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!