കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഈ അടുത്തിടെ നടന്ന ബാലവിവാഹത്തിന് പുറമെ കൊടുവള്ളിയിലും ബാല വിവാഹമെന്ന് സൂചന.കഴിഞ്ഞ ദിവസം വന്ന ഒരു ഫോൺ സംഭാഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത് പോലീസ് വിവരം അറിഞ്ഞതിനെത്തുടർന്ന് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.സംഭവത്തിൽ വിവാഹം നടന്നോ ഇല്ലയോ എന്നുള്ളത് അറിയാൻ പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയും എടുക്കുന്നുണ്ട്.എന്നാൽ നടന്നോ ഇല്ലയോ എന്നുള്ളതുമായി ബന്ധപ്പെട്ട യാതൊരു തെളിവും ലഭിച്ചിട്ടില്ല.പതിനേഴ് വയസ് പ്രായമായ പെൺകുട്ടിയുടെ വിവാഹം നടന്നെന്നാണ് സൂചന.ഈ വിഷയത്തിൽ സമീപ പ്രദേശത്തെ പള്ളിക്കമ്മിറ്റിയിൽ നിന്നും അനുകൂല സാഹചര്യം അല്ലാത്തതിനെ തുടർന്ന് മറ്റൊരിടത്തുനിന്നുമാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നും പറയപ്പെടുന്നു
കൊടുവള്ളിയിലും ബാലവിവാഹം ?

