കുന്ദമംഗലം: ലഹരിക്കെതിരെ കലാകവചം തീർത്ത് ഓസ്കാർ കലാ അക്കാദമി കലാകാരന്മാർ. ലഹരി വിപത്തിനെതിരെ കലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികളിലൂടെ പ്രതിരോധം തീർക്കാൻ രംഗത്തിറങ്ങുമെന്ന് ഓസ്കാർ കലാ അക്കാദമിയിലെ കലാകാരന്മാരുടെ കൂട്ടായ്മ തീരുമാനം എടുത്തു.തൽഹത്ത് കുന്ദമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. എം എസ് ഗിരി സ്വാഗതം പറഞ്ഞ പരിപാടിയിൽ ജോൺ സിസി കാരന്തൂർ അധ്യക്ഷനായി.ജോൺസൺ കുളത്തിങ്കൽ പദ്ധതി വിശദീകരിച്ചു. ഒ.പി.വേണു ,അരുൺ കാരന്തൂർ,വിജയ് കളാണ്ടിത്താഴം,ജിഷ കാരന്തൂർ,വിജയ് അത്തോളി,സമ്മു കാലിക്കറ്റ്, സി.എൻ. ഭാസ്ക്കരൻ മടവൂർ , യൂസുഫ് കണ്ണത്താഴം, സരോജിനി കൃഷ്ണൻ, മോഹനൻ കുന്ദമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.ജയരാജ് ചെറുവണ്ണൂർ നന്ദി രേഖപ്പെടുത്തി.
ലഹരിക്കെതിരെ കലാകവചം തീർത്ത് ഓസ്കാർ കലാ അക്കാദമി

