International

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; വിശിഷ്ടാഥിതിയായി ഷാരൂഖ് ഖാൻ എത്തും

ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാർജ ബുക്ക് അതോറിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതൽ 7.30 വരെ ബാൾ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.

പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാർജ പുസ്തകോൽസവത്തിലുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാർജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു.അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാർജ പുസ്തകോൽസവത്തിൻറെ പ്രമേയം. നാൽപ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാർജ രാജ്യാന്തര പുസ്തകോൽസവം വളർന്നു കഴിഞ്ഞു. 95 രാജ്യങ്ങളാണ് ഇക്കുറി ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വർഷം അവരുടെ പുസ്തകങ്ങളുമായി ഷാർജയിലേക്കെത്തിയിരിക്കുന്നത്.

മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോത്സവത്തിൽ നടക്കും. സുനിൽ പി.ഇളയിടം, ജി.ആർ.ഇന്ദുഗോപൻ, സി.വി.ബാലകൃഷ്ണൻ തുടങ്ങി വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!