Trending

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രത നിർദ്ദേശം നൽകി തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തമിഴ്‌നാട് കേരളത്തിന് ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടി പിന്നിട്ട സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ്. നിലവിലെ അണക്കെട്ടിലെ റൂൾ കർവ് 139.05 അടിയാണ് അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നിലവിലെ ജലനിരപ്പ് താഴ്ന്നാണ് നിൽക്കുന്നത്.

കഴിഞ്ഞവർഷം ഈ സമയത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി ആയിരുന്നു. നിലവിൽ 2244.44 ഘനയടി വെള്ളമാണ് സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 511 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും റൂൾ കർവ്വ് 139 അടി ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി അനുവദനീയമായ സംഭരണശേഷി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത് അന്ന് 137 അടി റൂൾ പിന്നിട്ട സാഹചര്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!