കേരളോൽസവം : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ഗ്രാമ പഞ്ചാത്ത് 2022 നവംബർ 10 മുതൽ 20 വരേ സംഘടിപ്പിക്കുന്ന കേരളോൽസവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ , വികസന കാര്യ ചെയർ പേഴ്സൺ പ്രതി യു.സി, ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, മണ്ണത്തൂർ ധർമ്മ രത്നൻ , എം.എം സുധീഷ് കുമാർ , പി. കോയ മാസ്റ്റർ, നാസർ കാരന്തൂർ, ബഷീർ പടാളിയിൽ , പി.പി. ഷിനിൽ എന്നിവർ സംബന്ധിച്ചു.

