ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് കുന്ദമംഗലം പാലയ്ക്കൽ പെട്രോളിയത്തിൽ ബൾക്ക് കസ്റ്റമേഴ്സിന് പെട്രോൾ പമ്പിൽ നിന്നും നേരിട്ട് ചെറിയ ടാങ്കർ ലോറിയിലേക്ക് (മൊബൈൽ ബൗസർ) ലോഡ് ചെയ്യുന്ന ടോപ്പ് ലോഡിങ് ഫെസിലിറ്റിയുടെ ഉദ്ഘാടനം നവംബർ രണ്ടിന് 2022 ഐഒസി കേരള സംസ്ഥാന മേധാവി സഞ്ജീബ് കുമാർ ബഹ്റ ഉദ്ഘാടനം ചെയ്തു. ഐ ഒ സി കേരള സ്റ്റേറ്റ് റീട്ടെയിൽ ഹെഡ് ദീപക് ദാസ്, ഐഒസി കേരള റീട്ടെയിൽ ജി എം ശ്രീ ദീപു മാത്യു, ഐഒസി കോഴിക്കോട് ഡിവിഷനൽ ഹെഡ് അരുൺ കുമാർ, പാലക്കൽ പെട്രോളിയത്തിനുവേണ്ടി അബൂബക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഡീസലിന്റെ ബൾക്ക് കസ്റ്റമേഴ്സിന് അവരുടെ വ്യവസായ കേന്ദ്രത്തിൽ നേരിട്ട് ഇന്ധനം എത്തിക്കുന്ന പദ്ധതിയാണ് Fuel@Doorstep അഥവാ മൊബൈൽ ബൗസർ.
പാലയ്ക്കൽ പെട്രോളിയത്തിൽ മൊബൈൽ ബൗസർ ടോപ്പ് ലോഡിങ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു

