മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് 134 പേർ മരിച്ച സംഭവത്തിൽ ദുരന്തത്തിൽ അതിജീവിച്ചവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി ആശുപത്രി നവീകരണം.നൂറുകണക്കിന് ദുരന്തബാധിതർക്ക് അടിയന്തര ചികിത്സ നൽകുന്ന ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ നവീകരണ, ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന പ്രധാനമന്ത്രിക്ക് ‘ഫോട്ടോഷൂട്ട്’ നടത്തുന്നതിനാണ് ദുരന്തത്തിനിടയിലും ആശുപത്രിക്ക് പെയിന്റടിച്ചതും നവീകരിച്ചതുമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും വിമർശിച്ചു.തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 100-ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരെയും മോര്‍ബി സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോര്‍ബി സന്ദര്‍ശിക്കുക. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ വ്യാപക നവീകരണ പ്രവൃത്തികള്‍ നടത്തിയത്.ചുമരുകളില്‍ പെയിന്റടിച്ചു. പുതിയ വാട്ടര്‍ കൂളറുകള്‍ എത്തിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ ബെഡ്ഷീറ്റുകളെല്ലാം മാറ്റി. രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെ വരെയും നിരവധി തൊഴിലാളികാണ് ആശുപത്രിയില്‍ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്നത്.’ദുരന്ത ഇവന്റ്’ എന്ന അടികുറിപ്പോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 27 വർഷമായി ബിജെപി പ്രവർത്തിച്ചിരുന്നെങ്കിൽ, അർദ്ധരാത്രിയിൽ ആശുപത്രി അലങ്കരിക്കേണ്ട ആവശ്യം വരുമായിരുന്നില്ല” – ആംആദ്മി ട്വീറ്റ് ചെയ്തു.
മോര്‍ബി ദുരന്തം;മോദി എത്തുന്നതിന് മുന്നോടിയായി ഒറ്റരാത്രികൊണ്ട് ആശുപത്രി നവീകരണം,വിമർശിച്ച് പ്രതിപക്ഷം

