International

‘ഞങ്ങൾക്ക് 30 വയസ്സ് തികയുകയാണ്. ഞങ്ങൾ എവിടെയും പോകുന്നില്ല’; സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ച് കാർട്ടൂൺ നെറ്റ്‍വർക്ക്

തൊണ്ണൂറുകളിലെ കുട്ടികളുടെ ഗൃഹാതുരതയുടെ ഭാഗമാണ് കാർട്ടൂൺ നെറ്റ്‍വർക്ക് ചാനൽ. ടോം ആൻഡ് ജെറി, ബെൻ 10, ദി പവർപഫ് ഗേൾസ് തുടങ്ങിയ കാർട്ടൂണുകളിലൂടെ കുട്ടികളെ പിടിച്ചിരുത്താൻ കാർട്ടൂൺ നെറ്റ്‌വർക്കിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമേരിക്കൻ അനിമേഷൻ, സിനിമ നിർമാണ കമ്പനിയായ വാർണർ ബ്രോസ്. അനിമേഷനും കാർട്ടൂൺ നെറ്റ്‍വർക്കുമായി ലയിക്കാൻ പോവുകയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലയനത്തിന് പിന്നാലെ കാർട്ടൂൺ നെറ്റ്‍വർക്കിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെ കാർട്ടൂൺ നെറ്റ്‍വർക്ക് ചാനൽ ഉടൻ നിർത്തുമെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി.

ഇതോടെ സോഷ്യൽ മീഡിയയിൽ #RIPCartoonNetwork എന്ന ഹാഷ്ടാഗ് പ്രചരിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാർട്ടൂൺ നെറ്റ്‌വർക്ക്.

”ഞങ്ങൾ ഇല്ലാതായിട്ടില്ല, ഞങ്ങൾക്ക് 30 വയസ്സ് തികയുകയാണ്. ഞങ്ങൾ എവിടെയും പോകുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട കാർട്ടൂണുകളുമായി എന്നും നിങ്ങളുടെ പക്കൽ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾ പിന്നീട് പറയും”, കാർട്ടൂൺ നെറ്റ്‌വർക്ക് ട്വീറ്റ് ചെയ്തു. #CartoonNetwork #CN30 #30 andthriving #CartoonNetworkStudios #FridayFeeling #FridayVibes തുടങ്ങിയ ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം ചേർത്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!