International News

ലെൻസ് വെച്ച കാര്യം മറന്ന് ഡെയ്‌ലി ഉറക്കം;ഡോക്ടർ നീക്കിയത് 23 ലെൻസുകൾ

സ്ത്രീയുടെ കണ്ണില്‍ നിന്ന് ഇരുപത്തിമൂന്നോളം ലെൻസ് ഒന്നിച്ച് നീക്കം ചെയ്ത് ഡോക്ടര്‍.കാലിഫോര്‍ണിയയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധയായ ഡോ. കത്രീന കുര്‍തീവയാണ് സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്. തന്‍റെ ക്ലിനിക്കില്‍ നടന്ന സംഭവമാണെന്ന അടിക്കുറിപ്പോടെ ഇവര്‍ പങ്കുവച്ച വീഡിയോയും ഫോട്ടോയുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഉറങ്ങുമ്പോള്‍ പതിവായി കോണ്ടാക്ട് ലെൻസ് ഊരിവയ്ക്കാൻ മറന്നുപോയ സ്ത്രീയുടെ കണ്ണില്‍ നിന്നുമാണ് ഇരുപത്തിമൂന്നോളം ലെൻസ് ഡോക്ടർ ഒന്നിച്ച് നീക്കം ചെയ്തത്.ദയവു ചെയ്ത് ആരും കോണ്ടാക്ട് ലെൻസ് നീക്കാതെ ഉറങ്ങാൻ പോകരുതെന്നും വിഡിയോയ്‌ക്കൊപ്പം ഡോക്ടർ കുറിച്ചു.

https://www.instagram.com/california_eye_associates/?utm_source=ig_embed&ig_rid=8a968c4d-c868-4a1b-9341-dee6366f501e

‘ഒരാളുടെ കണ്ണിൽനിന്ന് 23 കോണ്ടാക്ട് ലെൻസുകൾ നീക്കം ചെയ്യുന്നു. ഇത് എന്റെ ക്ലിനിക്കിൽ നിന്നുള്ള യഥാർഥ വിഡിയോയാണ്. ആരും കോണ്ടാക്ട് ലെൻസ് നീക്കം ചെയ്യാതെ ഉറങ്ങാൻ പോകരുത്’ – ഡോ.കാതറീന വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.സ്ത്രീയുടെ കണ്‍പോളയ്ക്ക് അകത്തായി, കുടുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ലെൻസുകള്‍ഏറെ ബുദ്ധിമുട്ടിയാണ് ഡോക്ടർ ഇത് പുറത്തെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!