Kerala

വ്യാജരസീത് അച്ചടിച്ച് പണപ്പിരിവ്; തട്ടിപ്പ് മനുഷ്യാവകാശ സംഘടനയുടെ പേരിൽ, മൂന്ന് പേർ പിടിയിൽ

കണ്ണൂർ‌: മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ. ഹ്യൂമൻ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയുടെ പേരിലാണ് രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയത്. സിപി ഷംസുദ്ദീൻ, കെവി ഷൈജു, മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കല്യാശ്ശേരി മാങ്ങാട് ലക്സോട്ടിക്ക കൺവെൻഷൻ സെന്റർ, ബക്കളം പാർഥ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് പണം ആവശ്യപ്പെട്ട് എത്തിയത്. വൻതുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്. ലക്സോട്ടിക്ക കൺവെൻഷൻ സെന്ററിൽ സാമൂഹികപ്രവർത്തനം നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തിയാണ് പിരിവിനെത്തിയത്.

ഇത്രയും തുക നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ നിർധനകർക്ക് തയ്യൽ മെഷീൻ വാങ്ങുന്നതിനായി പകുതി തുക ന്നൽകണമെന്ന് ആവശ്യപ്പെട്ടു. പകുതി തുക പാർഥ കൺവെൻഷൻ സെന്‌റർ നൽകിയിട്ടുണ്ടെന്ന് ഇവർ അറിയിച്ചു. സംശയം തോന്നിയതോടെ പാർഥയിൽസ ബന്ധപ്പെട്ടപ്പോൾ വിവരം തെറ്റാണെന്ന് മനസ്സിലായി.

തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ ഇവർ പിടിയിലാവുകയായിരുന്നു. പൊലീസ് പരിശോധനയിൽ സംഘം എത്തിയ വാഹനത്തിൽ നിന്ന് വിവിധ സംഘടനകളുടെ രസീത് ബുക്കുകൾ കണ്ടെത്തി. ഇതേ സംഘടനയുടെ പേരിൽ നേരത്തേയും സംഭാവന പിരിച്ചതായി പാർഥ മാനേജർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!