National News

കോയമ്പേട് ബസ് സ്റ്റാൻഡിൽ അവശനിലയില്‍ കണ്ടെത്തിയ നടന്‍ ലോകേഷ് മരിച്ചു

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ തമിഴ് ചലച്ചിത്ര-സീരിയൽ താരം ലോകേഷ് (34) അന്തരിച്ചു.മൂന്നുദിവസം മുമ്പാണ് കോയമ്പേട് ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ ലോകേഷിനെ കണ്ടെത്തിയത്.കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.മകനും ഭാര്യക്കുമിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് ഒരു മാസം മുന്‍പാണ് താന്‍ മനസിലാക്കിയതെന്ന് ലോകേഷിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിന് നാല് ദിവസങ്ങള്‍ക്കു മുന്‍പ് ഭാര്യയില്‍ നിന്ന് ലോകേഷിന് വിവാഹ മോചനത്തിനുള്ള ഒരു നോട്ടീസും ലഭിച്ചിരുന്നു. മകന് വിഷാദമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ഞാനവനെ അവസാനം കണ്ടത്. കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം ഞാന്‍ നല്‍കി. ഒരു എഡിറ്റര്‍ എന്ന നിലയില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു, ലോകേഷിന്‍റെ പിതാവ് പറഞ്ഞു.കാഞ്ചീപുരം സ്വദേശിയായ ലോകേഷിന് രണ്ടുമക്കളുണ്ട്. ബാലതാരമായി അഭിനയരംഗത്തെത്തിയ ലോകേഷ് മർമദേശം, ജീബൂംബാ എന്നീ തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. 150-ലധികം സീരിയലുകളിലും 20-ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമ നിർമിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!