കാരന്തൂർ പടാളിയിലെ ബഷീറിൻറെ കുടുംബത്തിന് കാരന്തൂർ ടൗൺ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ ഇന്ന് വൈകുന്നേരം 5 ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ്തങ്ങൾ കുടുംബത്തിന് കൈമാറുമെന്ന് കാരന്തൂർ മുസ്ലീം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാരന്തൂരിലെ സുമനസ്സുകളുടെയും ,പ്രവാസികളുടെയുംസഹായത്തോടെയുമാണ് വീട് പണി പൂർത്തീകരിക്കാൻ സാധിച്ചത്. കാരുണ്യ രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് ലീഗ് ഇതിനായി ബിരിയാണി ചാലഞ്ചും നടത്തിയിരുന്നു.പടാളിയിൽ നിർമ്മിച്ചബൈത്തുറഹ്മയ്ക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്. എട്ടര ലക്ഷത്തോളം രൂപ ചിലവ് വന്നതായി ഭാരവാഹികൾ പറഞ്ഞു വാർത്താ സമ്മേളനത്തിൽ കാരന്തൂർ ടൗൺ ലീഗ് പ്രസിഡണ്ട് സി.അബ്ദുൽഗഫൂർ,തെക്കയിൽ സിദ്ധീഖ്,ഹബീബ്കാരന്തൂർ,തടത്തിൽമുഹമ്മദ് മാസ്റ്റർ പങ്കെടുത്തു
കാരന്തൂർ ടൗൺ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ താക്കോൽദാനം ഇന്ന് വൈകീട്ട്

