Trending

രവീന്ദ്രൻ മാസ്റ്ററെ ആദരിച്ച് കുന്ദമംഗലം പ്രസ്സ് ക്ലബ്ബ്

രവീന്ദ്രൻ മാസ്റ്ററെ ആദരിച്ച് കുന്ദമംഗലം പ്രസ്സ് ക്ലബ്ബ്

കുന്ദമംഗലം: കേരള കൗമുദി പത്രാധിപ സമിതിയുടെ മികച്ച പ്രാദേശിക ലേഖകനുള്ള അവാർഡ് കരസ്ഥമാക്കിയ കുന്ദമംഗലം പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡണ്ടും മുതിർന്ന മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ മാസ്റ്ററെ കുന്ദമംഗലം പ്രസ്സ് ക്ലബ്ബ് കുന്ദമംഗലംവ്യാപാരി ഭവനിൽ വെച്ച് ആദരിച്ചു. മുഖ്യാതിഥിയായ കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്‌റഫ് അദ്ദേഹത്തിന് മൊമെന്റോ നൽകി.പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം സിബ, ഗത്തുള്ള അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ സ്വാഗത പ്രസംഗം നടത്തി. പി കോയ മാസ്റ്റർ, അബൂബക്കർ കുന്ദമംഗലം, ഷാജി കാരന്തൂർ, , മുസ്തഫ നുസ്രി, സർവ്വധമനൻ , മുഹമ്മദ് മാസ്റ്റർ, ലാൽ കുന്ദമംഗലം, നവാസ്,തുടങ്ങിയവർ സംസാരിച്ചു.

തുടർന്നുള്ള പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം സിബഗത്തുള്ള രവീന്ദ്രൻ മാസ്റ്ററെ പൊന്നാടയണിയിച്ചു. ശേഷം രവീന്ദ്രൻ കുന്ദമംഗലം മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് ട്രഷറർ ബഷീർ പുതുക്കുടി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!