Entertainment News

ഇം​ഗ്ലീഷ് വിം​ഗ്ലീഷിലെ ശ്രീദേവിയുടെ സാരികൾ ലേലം ചെയ്യുന്നു;വെളിപ്പെടുത്തി സംവിധായിക

ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലിഷ് വിംഗ്ലിഷിൽ ശ്രീദേവി അണിഞ്ഞിരുന്ന സാരികൾ ലേലം ചെയ്യാൻ സംവിധായികയുടെ പദ്ധതി.സിനിമയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ലേലം. ലേലത്തുക പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് നൽകുക.ഒരു അഭിമുഖത്തിലാണ് ഇം​ഗ്ലീഷ് വിം​ഗ്ലീഷിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചെയ്യുന്ന കാര്യങ്ങളേക്കുറിച്ച് ​ഗൗരി ഷിൻഡേ മനസുതുറന്നത്.ഇതിന് പുറമേ അന്ധേരിയിൽ ഒക്ടോബർ പത്തിന് ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.ചിത്രത്തിൽ ശ്രീദേവിയുടെ കഥാപാത്രം ധരിച്ചിരുന്ന മനോഹര സാരികൾ ഒരുക്കിയത് പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജിയാണ്.15 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയ സിനിമയായിരുന്നു ഇംഗ്ലിഷ് വിംഗ്ലിഷ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!