കാൻസർ ബാധിതരായ സമപ്രായക്കാരായ കുട്ടികളുടെ മുടിയില്ലാത്ത അവസ്ഥകണ്ട സമീർ ബീബു താമരശ്ശേരിയുടെ മകൾ ഫാത്തിമ ഫെബിൻ അവളുടെ ഉറ്റ കൂട്ടുകാരി അനുനന്ദയും ഫാത്തിമ ഉസ്ന എന്നിവർ ഓമനിച്ചു വളർത്തി മുടി പകുത്ത് നൽകി ഏവർക്കും മാതൃകയായിരിക്കുകയാണ്.പാവപ്പെട്ട കാൻസർ രോഗികൾക്ക് വിഗ് സൗജന്യമായി നൽകുന്ന ഹെയർ ഡോനേഷൻ ഫോർ കാൻസർ പേഷ്യന്റ് എന്ന ഹെയർ ബാങ്കുംമായി ബന്ധപ്പെട്ട് കുന്ദമംഗലത്തെ സാമൂഹ്യപ്രവർത്തകയായ നിമ്മിയുടെ റോസാരിയോ ബ്യുട്ടീ പാർലരാണ് ഹെയർ ഡോണേഷൻ ക്യാമ്പിനുള്ള സൗകര്യം ചെയ്തു കൊടുത്തത്.വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുന്ദമംഗലം യുണിറ്റ് പ്രസിഡന്റും ജില്ലാ സെക്കട്ടറിയുമായ ബാബുമോൻ ശില്പി റിയാസ് കുന്ദമംഗലം സാമൂഹ്യപ്രവർത്തകയായ നിമ്മി സജി തോമസ് തുടങ്ങിയവർ പങ്കെടുത്തു..
മുടി കൊഴിഞ്ഞുപോയ ഏതെങ്കിലും പാവപ്പെട്ട കേൻസർ രോഗികൾ ഉണ്ടെങ്കിൽ പ്രത്യേകിച്ച് വിദ്യാർത്ഥികൾ ഹെയർ ബാങ്കുമായി ബന്ധപ്പെട്ടാൽ തികച്ചും സൗജന്യമായി വിഗ് നിർമിച്ചു നൽകുന്നതാണെന്നും അതുമായി ബന്ധപ്പെട്ട് മുടി ഡോണേറ്റ് ചെയ്യാൻ താല്പര്യമുള്ളവർ കുന്ദമംഗലത്തുള്ള റോസാരിയോ ബ്യൂട്ടിപാർലറുമായി ബന്ധപെടാവുന്നതാണ് എന്നും ഹെയർ ബാങ്കുമായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്
കാൻസർ രോഗികൾക്കായി ഗാന്ധി ജയന്തി ദിനത്തിൽ ഹെയർ ഡോണേഷൻ ക്യാമ്പ് നടത്തി

