National News

നവരാത്രി ആഘോഷങ്ങള്‍ക്കായി മോദി എത്തുന്നു;ശരീരത്തിൽ ചിത്രങ്ങൾ ടാറ്റുവാക്കി സ്ത്രീകൾ,ഒപ്പം ചീറ്റപ്പുലിയും

നവരാത്രി ആഘോഷങ്ങള്‍ക്കായി നാളുകൾക്ക് ശേഷം പ്രധാനമന്ത്രി സ്വന്തം നാട്ടിലേക്ക് എത്തുകയാണ്.ഗുജറാത്തിലെ സൂറത്തിൽ മോദിയെയും കാത്തിരിക്കുകയാണ് ജനങ്ങൾ.മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്താണു മോദിയെ സ്വീകരിക്കാൻ സൂറത്തിലെ സ്ത്രീകൾ ഒരുങ്ങുന്നത്. മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. അതിനാലാണ് ചീറ്റയും ടാറ്റുവിൽ ഇടം പിടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.മോദിജിക്ക് സൂറത്തിലേക്ക് സ്വാഗതം’, ‘ചീറ്റകൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം’ എന്നിങ്ങനെ പുറത്ത് കുറിച്ച നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നത്. വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന് കൂടിയാണ് പ്രധാനമന്ത്രി ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തുന്നത്. സെപ്റ്റംബർ 29 നും 30 നുമാണ് മോദി ഗുജറാത്ത് സന്ദർശിക്കുന്നത്. സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്കാണ് ആദ്യ പരിപാടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!