Entertainment

‘അപ്രതീക്ഷിതമായി അവർ ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി’; നടൻ ജയറാമിൻറെ വീട് സന്ദർശിച്ച് സഞ്ജുവും ഭാര്യയും

അപ്രതീക്ഷിതമായി അവർ ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. നടൻ ജയറാമിൻറെ വീട് സന്ദർശിച്ച് സഞ്ജുവും ഭാര്യ ചാരുവും. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്ന് ജയറാം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം സഞ്ജുവും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തു’- സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഇപ്പോൾ നടന്നുവരുന്ന ന്യൂസിലാൻഡ് ഏ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. ഈ മത്സരത്തിനായാണ് സഞ്ജു ചെന്നൈയിലെത്തിയത്. സഞ്ജുവിനൊപ്പം ഭാര്യയുമുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. ഏഴു വിക്കറ്റിന് ജയിച്ച മത്സരത്തിൽ സഞ്ജു 32 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീം 1-0ന് മുന്നിലാണ്. രണ്ടാമത്തെ മത്സരം ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!