കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഫ്‌ളാറ്റില്‍ വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു.
ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്ളാറ്റ് ഒഴിയുന്നതിന് മുമ്പ് നല്‍കുക , തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നീ നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു.
മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും കണ്ടുകെട്ടി സര്‍ക്കാര്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ ആ തുക നല്‍കാനായിരുന്നു കോടതി ഉത്തരവ്.