National News

ലൈവായി വാർത്ത വായിക്കുന്നതിനിടെ പ്രാണിയെ വിഴുങ്ങി അവതാരിക;വീഡിയോ വൈറൽ

പലപ്പോഴും ന്യൂസ് ലൈവിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കോ അവതാരകര്‍ക്കോ സംഭവിക്കുന്ന അബദ്ധങ്ങള്‍ വൈറലാകുന്നത് നാം കാണാറുണ്ട്. അത്തരത്തില്‍ ചിരിപ്പിക്കുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തക. വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയായ മാധ്യമപ്രവര്‍ത്തക പ്രാണിയെ വിഴുങ്ങിയതാണ് വീഡിയോയിലുള്ളത്.കനേഡിയൻ അവതാരകയായ ഫറാ നാസര്‍ ആണ് തനിക്ക് സംഭവിച്ച അബദ്ധത്തിന്‍റെ വീഡിയോ ക്ലിപ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് നമ്മളെല്ലാം ചിരിക്കേണ്ടതുണ്ട്. അതിനാലാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത്. ഇന്ന് ലൈവ് ആയി വാര്‍ത്ത വായിക്കുന്നതിനിടെ ഞാന്‍ ഒരു പ്രാണിയെ വിഴുങ്ങി. ഇന്നത്തെ പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുന്നതിനിടേയാണ് ഈ പ്രാണി എത്തിയത്.’ എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ഫറാ നാസര്‍ ചേര്‍ത്തിട്ടുണ്ട്.ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത് . നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!