ഗർഭിണിയായ പശുവിനെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.29 വയസുകാരനായ പ്രദ്യുത് ഭുയ്യ എന്നയാളാണ് പിടിയിലായത്. പശുവിന്റെ ഉടമ നൽകിയ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.അയല്‍ക്കാരന്റെ വീട്ടിലെ പശുവിനെയാണ് യുവാവ് ബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിനിരയായ പശു പിന്നീട് ചത്തെന്നും പോലീസ് പറഞ്ഞു.അര്‍ധരാത്രി വീട്ടുവളപ്പിലെ തൊഴുത്തില്‍ അതിക്രമിച്ച് കയറിയ പ്രദ്യുത് ഗര്‍ഭിണിയായ പശുവിനെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ഇതേത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം കാരണം പശു ചത്തെന്നുമായിരുന്നു പരാതി.നേരത്തേയും പ്രദ്യുതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നതായി പൊലീസ് പറയുന്നു.