International News

നൃത്തം തുടരൂ; ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹിലരി ക്ലിന്റന്‍

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്‍. സ്വകാര്യ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന ഫിന്‍ലാന്റ് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ വലിയ വിമര്‍ശനങ്ങളും സന്ന ഏറ്റുവാങ്ങേണ്ടി വന്നു.

‘സന്ന മരിന്‍, നൃത്തം തുടരു’. കുറിപ്പോടെയാണ് ഹിലരി നൃത്തം ചെയ്യുന്ന ഫോട്ടോ പങ്കുവച്ചത്. ഹിലരി ക്ലിന്റന്റെ വിഡിയോക്കു താഴെ ഉടന്‍ തന്നെ സന്നയുടെ മറുപടിയും എത്തി.

‘ഞാന്‍ ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ഞാന്‍ സന്തോഷിക്കാറുണ്ട്. എനിക്കു മുകളിലെ കാര്‍മേഘങ്ങള്‍ നീങ്ങും.’ സന്ന മറുപടി നല്‍കി. കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്നും ഒരു ദിവസം പോലും മാറി നിന്നിട്ടില്ലെന്നും സന്ന പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന സന്നയുടെ വിഡിയോയായിരുന്നു വൈറലായത്. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കറുത്ത ടാങ്ക് ടോപ്പും വെളുത്ത ജീന്‍സും ധരിച്ച പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇതോടെ എതിരാളികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചെന്നും പ്രധാനമന്ത്രി ലഹരിമരുന്ന് ഉപയോഗിച്ചെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രചരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!