സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.ആക്രമണത്തിന് പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആരോപിച്ചു.ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. അതേസമയംസമാധാനപരമായ അന്തരീക്ഷം തകർക്കാൻ ആർ.എസ്.എസ് ബോധപൂർവം ശ്രമിക്കുന്നതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു . കല്ലുകളും ആയുധങ്ങളുമായി വന്ന് ആക്രമണം നടത്തി. ആരെങ്കിലും പുറത്തിറങ്ങിയാൽ അവരെ അക്രമിക്കാനുള്ള ലക്ഷ്യവും ഉണ്ടായിരുന്നെന്നും ജയരാജന് പറഞ്ഞു ബിജെപി സമാധാനം തകർക്കുന്നുവെന്ന് ആരോപിച്ച ഇപി ജയരാജൻ, പ്രകോപനപരമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്നും പ്രതികരിച്ചു.