വിക്രം വേദയുടെ ഹിന്ദി റീമേക്കിന്റെ ടീസര്‍ പുറത്ത്. പുഷ്കർ-ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ. ഇതേപേരിൽ ഇവർ തന്നെയാണ് ഹിന്ദിയിലേക്ക് റീമേക്ക് ഒരുക്കുന്നത്. വിജയ് സേതുപതി ചെയ്ത വേദ എന്ന കഥാപാത്രമായി ഹൃത്വിക് റോഷനും മാധവന് അവതരിപ്പിച്ച വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമായി സെയ്ഫ് അലിഖാന്നുമാണ് എത്തുന്നത് ഇരുവരുടെയും ഗംഭീര പെർഫോമൻസാണ് ടീസറിന്റെ ഹൈലൈറ്റ്. തമിഴ് പതിപ്പിലെ ഒരു കഥ സൊല്ലട്ടുമാ സാർ എന്ന സംഭാഷണവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്റര്ടെയ്ന്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
‘ഏക് കഹാനി സുനായെ സര്’ ഇത് വിക്രം വേദ ഹിന്ദി റീമേക്ക് ….ടീസർ പുറത്ത്

