Entertainment News

60 കാരനായ നായകന് 20-30 വയസ്സുള്ള നായികർ;വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി

സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 60 വയസുള്ള നായകന്‍മാര്‍ ഇപ്പോഴും 20-30 വയസുള്ള നായികമാരെയാണ് തേടി പോകുന്നത്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുമെന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്. ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ ഒരേ ഒരു വ്യക്തിമാത്രമാണ് അതിന് ഉത്തരവാദിയെന്നും അദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന്റെ ട്വീറ്റ്

സിനിമയുടെ ഗുണനിലവാത്തെ മറന്നേക്കൂ, 60 കാരനായ നായകന്‍ 20-30 വയസ്സുള്ള നായികമാരെ തേടിപോകുന്നു. അവരുടെ മുഖം ചെറുപ്പമായി തോന്നാന്‍ ഫോട്ടോഷോപ്പ് ചെയ്യുന്നു. ബോളിവുഡിന് അടിസ്ഥാനപരമായി എന്തോ പ്രശ്‌നമുണ്ട്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുന്നു. ഒരേ ഒരു വ്യക്തിയാണ് അതിന് ഉത്തരവാദി.

കാശ്മീര്‍ ഫയല്‍സാണ് വിവേക് അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത കാശ്മീര്‍ ഫയല്‍സ് സാമ്പത്തികമായി വന്‍ വിജയമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!