പശ്ചിമബംഗാളില്‍ പണവുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്കിയ മൊഴി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്കിയ മൊഴി. കാറില്‍ വന്‍തുക കടുത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പൊലീസിന്റെ പരിശോധന. ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. റാണിഹട്ടിയിലെ ദേശീയപാതയില്‍ വച്ചായിരുന്നു പൊലീസ് പരിശോധന. വന്‍തോതില്‍ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തിരുന്നു. എംഎല്‍എമാര്‍ക്ക് പുറമേ മറ്റുരണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.
ചാക്ക് നിറയെ നോട്ടുകെട്ടുകള്‍;മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു

