Entertainment News

നിർമാണം വിജയ് ബാബു;പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും ‘തീർപ്പ്’; ടീസർ പുറത്ത്

കമ്മാരസംഭവത്തിന് ശേഷം മുരളി ​ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം തീർപ്പിന്റെ ടീസർ പുറത്തിറങ്ങി. ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങള്‍.വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ചിത്രത്തിന്റെ ടാഗ്‍ലൈന്‍ ടീസറിലും സംഭാഷണമായുണ്ട്.

മുരളി ​ഗോപി, ഇഷ തൽവാർ എന്നിവരും താരനിരയിലുണ്ട്. സുനിൽ കെ.എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. മുരളി ​ഗോപി തന്നെയാണ് ​ഗാനരചനയും സം​ഗീതസംവിധാനവും. മുരളി ​ഗോപി ആദ്യമായി സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ​ഗോപി സുന്ദറാണ് പശ്ചാത്തലസം​ഗീതം. ‘കമ്മാര സംഭവത്തിന്’ ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘തീർപ്പ്’. ‘കമ്മാര സംഭവത്തിന്റെ’ തിരക്കഥ രചിച്ചതും മുരളി ഗോപിയാണെന്ന പ്രത്യേകതയുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!