മോദി സര്‍ക്കാരിനേയും പിണറായി സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കേരളത്തില്‍ ആളുകളെ തടങ്കലിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പോലീസിനെ പൂര്‍ണമായും പാര്‍ട്ടിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ഇ. ഡി യെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി ശ്രമങ്ങള്‍ വരെ നടത്തുന്നു. വേണ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നു കേരളത്തില്‍ കുറെ അന്വേഷണം നടന്നു.ഒരു സുപ്രഭാതത്തില്‍ എല്ലാ അന്വേഷണവും നിലച്ചു ഫോറിന്‍ കറന്‍സി കടത്തി എന്നു വ്യക്തമായ തെളിവ് ഉണ്ടായി. കോടതിയില്‍ മൊഴി കൊടുത്തു.തുടരന്വേഷണം നടത്തിയോ? ബിജെപി യും സിപിഎം ഉം തമ്മില്‍ ധാരണ ഉണ്ടായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം – കേരളത്തില്‍ തുടര്‍ഭരണം എന്നതായിരുന്നു ധാരണ. ബിജെപി സിപിഎം ധാരണയ്ക്ക് പിന്നില്‍ ഇടനിലക്കാര്‍ ഉണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നു.
കേരളം സുപ്രീം കോടതിയില്‍ പ്രധാന കേസുകള്‍ പോലും ജയിക്കുന്നില്ല: ഹിറ്റ്ലറെ ഗീബല്‍സ് അവതരിപ്പിച്ചത് പോലെയാണ് സംഘ പരിവാര്‍ മോദിയെ അവതരിപ്പിച്ചത്. രാഷ്ട്രീയ എതിരാളികളെ ഇവര്‍ക്ക് ഭയമാണ്. ഈ രാജ്യത്തെയും, സംസ്ഥാനത്തെയും ഭരിക്കുന്നത് ഭയമാണ്. മുഖ്യമന്ത്രിക്ക് ഖദര്‍ കണ്ടാല്‍ പേടിയാണ്. അസാധാരണ സഹചര്യത്തില്‍ ഒഴികെ കരുതല്‍ തടങ്കല്‍ പാടില്ല എന്നാണ് സുപ്രീം കോടതി വിധി’യെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വെ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്രത്തിന്റെയോ റെയില്‍വെയുടെയോ അനുമതി ഇല്ലാതെ പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടിയുണ്ടായിരുന്നില്ല. എന്നാല്‍ എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുകയും ജനങ്ങളെ തല്ലിച്ചതയ്ക്കുകയും ചെയ്തു. അനുമതിയില്ലാത്ത പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച പണം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.