National News

വാർത്തകൾ ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പ്രതിഫലം നല്‍കേണ്ടി വരും

പത്രങ്ങൾക്കും ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്കും അവരുടെ യഥാർത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക്ക് കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍, ട്വിറ്റര്‍ പോലുള്ളവർക്ക് നൽകണമെന്ന് അഭിപ്രായപ്പെട്ട് ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.വാര്‍ത്താ ഉള്ളടക്കങ്ങളുടെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് അതില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് നല്‍കണമെന്ന് ഉത്തരവിറക്കിയ ഓസ്‌ട്രേലിയയെയും ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും മാതൃകയാക്കിയാവും നടപടി.ഇൻറർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും വളർച്ചയോടുകൂടി സോഷ്യൽ മീഡിയകളിൽ നിന്നും ടെക് ഭീമന്മാർ വലിയ ലാഭമാണ് കൊയ്യുന്നത്. ഓരോ കാഴ്ചയ്ക്കും ഓരോ ക്ലിക്കിനും പണം വാരിക്കൂട്ടുകയാണ് ഇവർ. വിപണി മൊത്തം പിടിച്ചടക്കുന്ന ഈ നടപടി ഇനിയും തുടരുന്നത് ശരിയായി തോന്നുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ പരസ്യ വരുമാനം മാധ്യമസ്ഥാപനങ്ങളുമായി പങ്കുവെക്കുന്നതിന് നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സബന്ധിച്ച ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!